ഫിജിയില്‍ ശക്തമായ ഭൂചലനങ്ങള്‍; സുനാമി മുന്നറിയിപ്പു നല്‍കി
സുവ: ഫിജിക്കടുത്ത് സുവയില്‍ ഡിസംബര്‍ 13 ചൊവ്വാഴ്ച സെക്കന്റുകള്‍ക്കുളളില്‍ ശക്തമായ രണ്ടു ഭൂചലനങ്ങളുണ്ടായി. ഇതെത്തുടര്‍ന്ന് ഈ മേഖലയില്‍ സുനാമി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
കടലിനടിയിലായാണ് ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയത്. ഫിജിയിലെ പ്രധാന ടൂറിസം കേന്ദ്രമായ വാനുലേവുവിന് 255 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂകമ്പമാപിനിയില്‍ 6.3 രേഖപ്പെടുത്തിയ ആദ്യത്തെ ഭൂചലനമുണ്ടായത്. രണ്ടാമത്തെ ഭൂചലനം സമോവയുടെ തലസ്ഥാനമായ ആപിയക്കു പടിഞ്ഞാറായാണ് രേഖപ്പെടുത്തിയത്. ഇതിന്റെ ശക്തി 6.8 രേഖപ്പെടുത്തി.
ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുകളില്ല. പ്രാദേശികമായി സുനാമിക്ക് സാധ്യതയുള്ളതായി പസഫിക് സുനാമി മുന്നറിയിപ്പുകേന്ദ്രം അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications