പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ശക്തമായ ഭൂചലനം
ഇസ്ലാമബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഡിസംബര്‍ 13 ചൊവ്വാഴ്ച പുലര്‍ച്ചെ ശക്തമായ ഭൂചലനമുണ്ടായി. റിച്ചര്‍ സ്കെയിലില്‍ 6.7 രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.
പ്രാദേശിക സമയം പുലര്‍ച്ചെ 2.48നാണ് (ഇന്ത്യന്‍ സമയം 3.18) ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് പര്‍വതനിരയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തെ തുടര്‍ന്ന് വടക്കന്‍ പാകിസ്ഥാനിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും തെരുവിലേക്കിറങ്ങി.
ഒക്ടോബര്‍ എട്ടിന് പാകിസ്ഥാനിലും കശ്മീരിലും 87,000 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തിനു ശേഷമുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്.












Click it and Unblock the Notifications