ഭൂകമ്പാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സ്ത്രീയെ രക്ഷപ്പെടുത്തി
ഇസ്ലാമാബാദ്: പാക് അധീന കശ്മീരില്‍ ഒക്ടോബര്‍ എട്ടിലെ ഭൂചലനത്തില്‍ കെട്ടിടാവശിഷ്ടങ്ങളില്‍ പെട്ടു കിടന്നിരുന്ന ഒരു സ്ത്രീയെ 64 ദിവസങ്ങള്‍ക്കു ശേഷം രക്ഷപ്പെടുത്തി.
നക്ഷ ബീവി എന്ന 40 വയസു വരുന്ന സ്ത്രീയെയാണ് മുസാഫറാബാദിന് ആറ് കിലോമീറ്റര്‍ അകലെ അവരുടെ വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഡിസംബര്‍ 11 ഞായറാഴ്ച സമീപവാസികള്‍ രക്ഷപ്പെടുത്തിയത്. തങ്ങളുടെ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്തപ്പോഴാണ് നക്ഷ ബീവിയെ ആളുകള്‍ കണ്ടെത്തിയത്. അടുത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ഇവര്‍ സാധാരണനിലയിലേക്ക് മടങ്ങിവരുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications