ചോദ്യകോഴ: നോട്ടീസിന് മറുപടി നല്‍കിയത് ഒരു എംപി മാത്രം
ദില്ലി: പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കുന്നതിനു കോഴ വാങ്ങിയ എംപിമാര്‍ക്ക് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചിട്ടും ലോക്സഭാ സ്പീക്കര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റിക്ക് ഇതുവരെ മറുപടി സമര്‍പ്പിച്ചത് ഒരു എംപി മാത്രം.
ആര്‍ജെഡി എംപി മനോജ്കുമാറാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയത്. ബുധനാഴ്ച രാവിലെ 10.30നാണ് നോട്ടീസിന് മറുപടി നല്‍കാനുള്ള സമയപരിധി അവസാനിച്ചത്. തിങ്കളാഴ്ചയാണ് എംപിമാര്‍ക്ക് നോട്ടീസ് നല്‍കിയത്.
അഞ്ചംഗ അന്വേഷണ കമ്മിറ്റിയുടെ യോഗം ബുധനാഴ്ച ചേരുമെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി.കെ.ബന്‍സാല്‍ അറിയിച്ചു.
നേരത്തെ കോഴ വാങ്ങിയ ലോക്സഭാ എംപിമാരെ സഭയില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്പീക്കര്‍ വിലക്കിയിരുന്നു. കോഴ വാങ്ങിയ ബിജെപി എംപിയെ രാജ്യസഭയില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.












Click it and Unblock the Notifications