Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊക്ക കോളയ്ക്ക് സുപ്രിം കോടതി നോട്ടീസയച്ചു

ദില്ലി: ഹൈക്കാേേടതിക്കെതിരെ പരോക്ഷ വിമര്‍ശനമുള്ള പെരുമാട്ടി പഞ്ചായത്തിന്റെ സത്യവാങ്മൂലം മാറ്റണമെന്നും പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

കൊക്ക കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി വിധിക്കെതിരെ പെരുമാട്ടി പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോര്‍ഡും നല്‍കിയ ഹര്‍ജികളിന്മേല്‍ി കൊക്ക കോള കമ്പനിക്കും സംസ്ഥാന സര്‍ക്കാരിനും നോട്ടീസ് അയക്കാനും സുപ്രിം കോടതി ഉത്തരവായി.

കോള കമ്പനിക്ക് അനുകൂലമായി നേരത്തെ വിധി പുറപ്പെടുവിച്ച ഹൈക്കോടതി ബെഞ്ച് തന്നെ പിന്നീട് ഹൈക്കോടതി ഉത്തരവ് പെരുമാട്ടി പഞ്ചായത്ത് പാലിച്ചില്ലെന്ന് ആരോപിച്ച് കമ്പനി നല്‍കിയ ഹര്‍ജിയിലും വാദം കേള്‍ക്കുമെന്ന് ഉറപ്പുവരുത്താന്‍ കമ്പനി ശ്രമിച്ചതായുള്ള പെരുമാട്ടി പഞ്ചായത്തിന്റെ പരാമര്‍ശം നീക്കാനാണ് സുപ്രിം കോടതി ആവശ്യപ്പെട്ടത്. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രിം കോടതി നിര്‍ദേശിച്ചു.

കൊക്ക കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി നിഷേധിച്ച മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതി അവഗണിച്ച് ഹൈക്കോടതി കമ്പനിക്ക് അനുകൂലമായി ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് ബോര്‍ഡും പെരുമാട്ടി പഞ്ചായത്തും സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+