അതിശൈത്യം: യുപിയില്‍ 15 പേര്‍ മരിച്ചു
ദില്ലി: ഉത്തര്‍പ്രദേശില്‍ അതിശൈത്യത്തില്‍ 15 പേര്‍ മരിച്ചു. ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം രൂക്ഷമായിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരിലും ആഗ്രയിലും ചൂട് മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ബല്ലിയ, ജാന്‍പൂര്‍, ഡിയോറിയ, സുല്‍ത്താന്‍പൂര്‍, ബരേലി, മാന്‍പുരി, കുശിനഗര്‍, മിര്‍സാപൂര്‍, അസ്മാഗഡ് എന്നിവിടങ്ങളിലാണ് അതിശൈത്യം മൂലം ആളുകള്‍ മരിച്ചത്.
അഞ്ചു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും തണുപ്പേറിയ ദിവസമായിരുന്നു തിങ്കളാഴ്ച. അടുത്ത 48 മണിക്കൂര്‍ കൂടി അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം.












Click it and Unblock the Notifications