ജമ്മു കശ്മീരില്‍ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഡിസംബര്‍ 14 ബുധനാഴ്ച സുരക്ഷാ സൈനികരുമായുണ്ടായ മൂന്ന് ഏറ്റുമുട്ടലുകളില്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്റര്‍ ഉള്‍പ്പെടെ എട്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
ഭീകരരെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ബുദഗം ജില്ലയിലെ കാഗ്-ബീര്‍വാഹ് മേഖല ചൊവ്വാഴ്ച രാത്രി സൈനികര്‍ വളയുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ സൈനികര്‍ നടത്തിയ തിരച്ചിലിനിടെ ഒളിഞ്ഞിരിക്കുകയായിരുന്ന ഭീകരര്‍ സൈനികര്‍ക്കു നേരെ വെടിവച്ചു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുള്‍ കമാന്റര്‍ ഷൗക്കത്ത് അഹമ്മദ് എന്ന ജന്‍ബാസും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
പുലര്‍ച്ചെ നാല് മണിക്കാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഈ മേഖലയില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ്.
അനന്ത്നാഗ ജില്ലയിലുണ്ടായ മറ്റ് രണ്ട് ഏറ്റുമുട്ടലുകളില്‍ രണ്ടു ഭീകരര്‍ കൂടി കൊല്ലപ്പെട്ടു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications