ഗുജറാത്ത് കലാപം: 11 പേര്‍ക്ക് ജീവപര്യന്തം തടവ്
അഹമ്മദാബാദ്: ഗുജറാത്ത് കലാപത്തിനിടെ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ഒരു കുടുംബത്തിലെ 11 പേരെ കൊലപ്പെടുത്തിയതിന് 11 പേര്‍ക്ക് അതിവേഗ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു.
2002ലെ ഗുജറാത്ത് കലാപത്തിനിടെ പഞ്ച്മഹല്‍ ജില്ലയിലെ അജന്‍വാ ഗ്രാമത്തിലെ 11 പേരെയാണ് കൊലപ്പെടുത്തിയത്. കേസില്‍ 18 പേരെ കോടതി മതിയായ തെളിവുകളില്ലാത്തതിനാല്‍ വെറുതെ വിട്ടു. എണ്‍പതിലേറെ സാക്ഷികളെയാണ് കേസില്‍ കോടതി വിസ്തരിച്ചിരുന്നത്.
2002 മാര്‍ച്ച് അഞ്ചിന് ഒരു സ്കൂള്‍ വളപ്പില്‍ അഭയം കണ്ടെത്തിയ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട 11 പേരെ അടുത്ത ഗ്രാമത്തില്‍ നിന്നെത്തിയ ആയുധധാരികളായ ഒരു സംഘം പേര്‍ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആറ് സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടെ ഒമ്പത് പേരെ ആക്രമിച്ച് കൊലപ്പെടുത്തി സ്കൂളിന് സമീപമുള്ള കിണറ്റിലേക്കെറിഞ്ഞ സംഘം രണ്ടു മുതിര്‍ന്നവരെ ജീവനോടെ തീയിട്ട് കൊല്ലുകയും ചെയ്തു.












Click it and Unblock the Notifications