ചോദ്യകോഴ: 10 എംപിമാരും മറുപടി നല്‍കി
ദില്ലി: പാര്‍ലെമെന്റില്‍ ചോദ്യങ്ങളുന്നയിക്കുന്നതിന് കോഴ വാങ്ങിയ 10 ലോക്സഭാ എംപിമാരും അന്വേഷണ കമ്മിറ്റി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി സമര്‍പ്പിച്ചു.
കമ്മിറ്റി ചെയര്‍മാന്‍ പവന്‍കുമാര്‍ ബന്‍സാലാണ് ഇക്കാര്യം അറിയിച്ചത്. ആര്‍ജെഡി എംപി മനോജ്കുമാറാണ് ആദ്യം മറുപടി നല്‍കിയത്. അഞ്ച് ബിജെപി എംപിമാരും മൂന്ന് ബിഎസ്പി എംപിമാരും ഒരു കോണ്‍ഗ്രസ് എംപിയും മറുപടി നല്‍കിയിട്ടുണ്ട്.
മറുപടി നല്‍കുന്നതിനുള്ള സമയപരിധി ബുധനാഴ്ച രാവിലെ 10.30ന് അവസാനിച്ചിരുന്നു. ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചത്.












Click it and Unblock the Notifications