രാഹുലിനെ കൊലപ്പെടുത്തിയയാള്‍ അറസ്റില്‍
ആലപ്പുഴ: ആലപ്പുഴയില്‍ നിന്ന് കാണാതായ രാഹുലിനെ കൊലപ്പെടുത്തിയെന്ന് കേസില്‍ അറസ്റിലായ പ്രതി കൃഷ്ണപിള്ള പൊലീസിനോട് സമ്മതിച്ചു.
മാസങ്ങള്‍ക്കു മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനത്തെ കുറിച്ച് ദുരൂഹത തുടരുന്ന സാഹചര്യത്തിലാണ് കൃഷ്ണപിള്ള അറസ്റിലായത്. ഹരിപ്പാട് സ്വദേശിയായ കൃഷ്ണപിള്ളയെ ഹരിപ്പാടു നിന്നാണ് അറസ്റ് ചെയ്തത്.
മൃതദേഹം രാഹുലിന്റെ വീടിനടുത്തുള്ള മുള്‍ക്കാട്ടില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നാണ് ഇയാള്‍ പൊലീസിനോടു പറഞ്ഞു. ഇയാളെ രാഹുലിന്റെ വീടിന് സമീപം കൊണ്ടുവന്ന് മൃതദേഹത്തിനായി തിരച്ചില്‍ നടത്തുകയാണ്.
ഇയാള്‍ മാനസികരോഗിയാണെന്ന് സംശയമുണ്ട്. മറ്റ് ചില കുട്ടികളെയും താന്‍ കൊല്ലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications