കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല ഗിന്നസ് ബുക്കിലേക്ക്

  • By Staff
Google Oneindia Malayalam News

ശബരിമല: ശബരിമല ക്ഷേത്രം ഗിന്നസ് ബുക്കില്‍ ഇടം പിടിക്കുന്നു. ലോകത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെത്തുന്നു എന്ന കണ്ടെത്തലാണ് ശബരിമലയ്ക്ക് ഗിന്നസ് ബുക്കില്‍ ഇടം നേടിക്കൊടുക്കുന്നത്.

ഇത്രയധികം നീണ്ട ഉത്സവകാലം ലോകത്ത് മറ്റൊരു ആരാധനാലയത്തിനുമില്ലെന്നും ഗിന്നസ് ബുക്ക് അധികൃതരുടെ പ്രതിനിധി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കാട്ടു പാതകളും വ്രതാനുഷ്ടാനങ്ങളും പതിനെട്ടാം പടിയും തുടങ്ങിയ പ്രത്യേകതകളും ശബരിമലയെ ഗിന്നസ് ബുക്കിലെത്തിക്കുന്നതിന് കാരണമായി.

മറ്റ് ക്ഷേത്രങ്ങളില്‍ ഒരു വര്‍ഷം മുഴുവനും വന്നുപോകുന്ന തീര്‍ഥാടകരുടെ ഇരട്ടിയിലധികം ഭക്തന്മാര്‍ മണ്ഡല മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയില്‍ എത്തുന്നുണ്ട്. ശബരിമലയുടെ ഈ പ്രത്യേകതകള്‍ ഗിന്നസ്ബുക്ക് അധികൃതരെ അറിയിച്ചത് ഇടുക്കി സ്വദേശി റീഗണ്‍ ജോണ്‍സാണ്. ശബരിമല ക്ഷേത്രത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഗിന്നസ് ബുക്ക് അധികൃതര്‍ അവരുടെ ഇന്ത്യന്‍ പ്രതിനിധി കോളിന്‍സ് സ്മിത്ത് വഴി ജോണ്‍സിനെ ചുമതലപ്പെടുത്തിയിരുന്നു.

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ലോകസമാധാനത്തിനായി വലിയൊരു കത്ത് അയച്ച് ഗിന്നസ് ബുക്കില്‍ ഇടംകണ്ടെത്തിയ ആളാണ് റീഗണ്‍ ജോണ്‍സ്. നൂറു കിലോഗ്രാമോളം വരുന്നതായിരുന്നു ആ നീണ്ട കത്ത്.

റീഗണിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ഗിന്നസ് ബുക്ക് അധികൃതര്‍ക്ക് കൈമാറും. തുടര്‍ന്ന് ഗിന്നസ് ബുക്ക് അധികൃതര്‍ ശബരിമല സന്ദര്‍ശിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X