ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍
വര്‍ക്കല: 73-ാമത് ശിവഗിരി തീര്‍ഥാടനം ഡിസംബര്‍ 30, 31, ജനവരി ഒന്ന് തീയതികളില്‍ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി ശിവരാജ്പാട്ടീല്‍ തീര്‍ഥാടനം ഉദ്ഘാടനം ചെയ്യും.
തീര്‍ത്ഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ ശിവഗിരിയില്‍ പുരോഗമിക്കുന്നതായി തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അറിയിച്ചു. ശുഭാനന്ദ പറഞ്ഞു. സമ്മേളനങ്ങള്‍ക്കും കലാപരിപാടികള്‍ക്കുമുള്ള പന്തലിന്റെ നിര്‍മ്മാണം നടന്നുവരികയാണ്. തീര്‍ത്ഥാടകര്‍ക്ക് താമസത്തിനും മറ്റുമായി വര്‍ക്കലയിലും പരിസരത്തുമുള്ള സര്‍ക്കാര്‍ സ്കൂളുകള്‍, ലോഡ്ജുകള്‍, സ്വകാര്യവീടുകള്‍ എന്നിവിടങ്ങളിലും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
തീര്‍ഥാടനന ദിനങ്ങളില്‍ വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനം 24 മണിക്കൂറും പ്രവര്‍ത്തിക്കും. വര്‍ക്കല തുരപ്പിനോടനുബന്ധിച്ചുള്ള കുളിക്കടവുകള്‍ തീര്‍ഥാടകര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നവിധം ശരിയാക്കിയിട്ടുണ്ടെന്നും ശുഭാനന്ദ അറിയിച്ചു.












Click it and Unblock the Notifications