യുഡിഎഫ് ഉന്നതാധികാര സമിതി യോഗം വ്യാഴാഴ്ച
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് സര്‍ക്കാര്‍ ചെയ്തുതീര്‍ക്കേണ്ട ജനപ്രിയ പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി യുഡിഎഫ് ഉന്നതാധികാര സമിതി യോഗം ഡിസംബര്‍ 15 വ്യാഴാഴ്ച ചേരും.
കാര്‍ഷിക, പരമ്പരാഗത, മത്സ്യബന്ധന മേഖലകളിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കുന്നതിന് മൂന്ന് സമിതികളെ യുഡിഎഫ് നിയോഗിച്ചിരുന്നു. ഈ സമിതികള്‍ വ്യാഴാഴ്ചത്തെ യോഗത്തില്‍ റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ ഭാവി പരിപാടികളെന്തെന്ന് തീരുമാനിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനപ്രിയ പരിപാടികള്‍ നടപ്പാക്കുന്നതിന് നേരത്തെ കെപിസിസിയും യുഡിഎഫും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
മുന്നണി കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗം വ്യാഴാഴ്ച കോവളം ഗസ്റ് ഹൗസില്‍ രാവിലെ 10 മണിക്ക് ആരംഭിക്കും. വൈകീട്ട് വരെ യോഗം നീണ്ടുനില്‍ക്കും.












Click it and Unblock the Notifications