ഇന്തോനേഷ്യയില്‍ വാതകചോര്‍ച്ച: 400 പേര്‍ ആശുപത്രിയില്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രവിശ്യയായ പടിഞ്ഞാറന്‍ ജാവയില്‍ വാതക ചോര്‍ച്ചയെ തുടര്‍ന്ന് നാനൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വസ്ത്രനിര്‍മാണ കമ്പനിയുടെ ഉടമസ്ഥതയിലുള്ള പൈപ്പില്‍ നിന്നുമാണ് വാതക ചോര്‍ച്ചയുണ്ടായത്.
അബോധാവസ്ഥയിലായ തദ്ദേശവാസികളെ ആംബുലന്‍സിലും സ്വകാര്യ വാഹനങ്ങളിലുമായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാതകചോര്‍ച്ചയെ തുടര്‍ന്ന് പലര്‍ക്കും തലവേദനയും മനംപുരട്ടലുമുണ്ടായി.
1991ലും ഇതേ പൈപ്പില്‍ നിന്നും വാതകചോര്‍ച്ചയുണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് കുറച്ചാളുകളെ മാത്രമേ ചോര്‍ച്ച ബാധിച്ചിരുന്നുള്ളൂ. വാതകം അപകടകരമല്ലെന്നും തദ്ദേശവാസികളുടെ ചികിത്സയ്ക്കുള്ള ചെലവ് വഹിക്കാമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications