ലോകവ്യാപാര സംഘടനയുടെ സമ്മേളനസ്ഥലത്ത് ഏറ്റമുട്ടല്‍
ഹോങ്കോങ്: ലോകവ്യാപാര സംഘടനയുടെ സമ്മേളനസ്ഥലത്തിന് സമീപം ദക്ഷിണ കൊറിയയില്‍ നിന്നെത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി.
പൊലീസ് ലൈന്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് നേരിടുകയായിരുന്നു. പ്രതിഷേധക്കാരില്‍ ചിലര്‍ക്ക് മുഖത്ത് ഇടിയേറ്റു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. കണ്ണും വായും മൂടിക്കെട്ടിയാണ് പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്.
ബുധനാഴ്ച നടന്ന ലോകവ്യാപാര സംഘടനാ വിരുദ്ധ പ്രകടനം തുടക്കത്തില്‍ സമാധാനപരമായിരുന്നു. എന്നാല്‍ സമ്മേളനസ്ഥലത്തിന് സമീപം കൊറിയക്കാര്‍ പ്രകടനക്കാരൊപ്പം ചേര്‍ന്നതോടെയാണ് പ്രകടനം അക്രമാസക്തമായത്.












Click it and Unblock the Notifications