ജഗദ് സിംഗ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ ഹാജരായി
ദില്ലി: ഇറാഖ് എണ്ണവിവാദവുമായി ബന്ധപ്പെട്ട് മുന്‍കേന്ദ്രമന്ത്രി നട്വര്‍ സിംഗിന്റെ മകന്‍ ജഗദ് സിംഗ് ഡിസംബര്‍ 15 വ്യാഴാഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരായി.
സംഭവത്തെ കുറിച്ച് തെളിവുകള്‍ ശേഖരിക്കാന്‍ ജോര്‍ദാനിലും ഇറാഖിലും സന്ദര്‍ശനം നടത്തി എന്‍ഫോഴ്സ്മെന്റ് സംഘം തിരിച്ചെത്തിയ ശേഷമാണ് ജഗദ് ഇവര്‍ക്കു മുന്നില്‍ ഹാജരായത്.
ഇറാഖില്‍ നട്വര്‍ സിംഗുള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം പര്യടനം നടത്തിയ സമയത്ത് ജഗദും അവിടെയുണ്ടായിരുന്നെന്ന ക്രോയേഷ്യയിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ അനില്‍ മെത്രാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് തെളിവെടുപ്പിനായി ഹാജരാകാനാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറച്ചു ദിവസം മുന്‍പ് ജഗദിന് സമന്‍സ് അയച്ചിരുന്നു.
താന്‍ പിതാവിനൊപ്പം ഇറാഖിലേക്ക് പോയെന്ന് ജഗദ് നേരത്തെ സമ്മതിച്ചിരുന്നു.












Click it and Unblock the Notifications