വിഗ്രഹമോഷണക്കേസില്‍ ജയേന്ദ്ര മുന്‍കൂര്‍ ജാമ്യം തേടി
ചെന്നൈ: ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹവും ആഭരണവും കാണാതെ പോയ കേസില്‍ കാഞ്ചി മഠാധിപതി ജയാനന്ദ സരസ്വതി മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യം നല്‍കിയാല്‍ താന്‍ സ്ഥലം വിടില്ലെന്നും ജാമ്യാപേക്ഷയില്‍ കാഞ്ചി മഠാധിപതി അറിയിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ ശിവലിംഗവും ആഭരണങ്ങളും കാണാതായ കേസില്‍ ജയേന്ദ്രക്കും മറ്റു ഏഴുപേര്‍ക്കുമെതിരെ ക്ഷേത്രജീവനക്കാരനായ സുരേഷ് എന്നയാളാണ് പരാതി നല്‍കിയത്.
പൊലീസ് സംഭവത്തെ പറ്റി അന്വേഷിച്ചു വരികയാണ്.
ശങ്കരരാമന്‍ വധക്കേസില്‍ ജയേന്ദ്രക്കെതിരെയുള്ള വിചാരണ നടക്കുമ്പോഴാണ് പുതിയ കേസിലും അദ്ദേഹത്തിനെതിരായ പരാതി.












Click it and Unblock the Notifications