മണിപ്പൂരില്‍ വെടിവയ്പില്‍ മൂന്നുപേര്‍ മരിച്ചു
ഇംഫാല്‍: മണിപ്പൂരിലെ ചൗരചാന്ദ്പൂര്‍ ജില്ലയില്‍ ഒരു ജനക്കൂട്ടത്തിന് നേരെ സുരക്ഷാഉദ്യോഗസ്ഥര്‍ നടത്തിയ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചൗരചാന്ദ്പൂരിലെ ഖുഗ അണക്കെട്ടിന്റെ നിര്‍മാണം തടയാന്‍ ശ്രമിച്ചവര്‍ക്കു നേരെയാണ് ഡിസംബര്‍ 14 ബുധനാഴ്ച രാത്രി വെടിവയ്പുണ്ടായത്.
അണക്കെട്ടു പണിയുന്നതിന്റെ പേരില്‍ ഇതിന് ചുററും താമസിക്കുന്നവര്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഖുഗ അണക്കെട്ട് സമുച്ചയത്തിലെ യന്ത്രങ്ങളും ഉപകരണങ്ങളും തകര്‍ക്കുകയും ഓഫീസുകള്‍ക്ക് തീ വക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ അണക്കെട്ടു സംരക്ഷിക്കുന്നതിനായി അതിര്‍ത്തി രക്ഷാസേനയില്‍ പെട്ട ഒരു ഉദ്യോഗസ്ഥന്‍ ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയായിരുന്നു.
ഒരു പൊലീസ് വാഹനവും ജനക്കൂട്ടം തീവച്ചു നശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് കൂടുതല്‍ പൊലീസുകാര്‍ സംഭവസ്ഥലത്തേക്ക് പോയിട്ടുണ്ട്.












Click it and Unblock the Notifications