രാജ് താക്കറെ ബാല്‍ താക്കറെയെ കണ്ടു
മുംബൈ: ശിവസേനയിലുണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി രാജ് താക്കറെ ഡിസംബര്‍ 15 വ്യാഴാഴ്ച സേനാ നേതാവ് ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ബാന്ദ്രയിലെ ബാല്‍ താക്കറെയുടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.
മുതിര്‍ന്ന സേനാ നേതാവും മുന്‍ലോക്സഭാ സ്പീക്കറുമായ മനോഹര്‍ ജോഷിയും രാജിനൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി പ്രതിസന്ധി പരിഹരിക്കുന്നതിനായി രാജും ഉദ്ദവുമായി ജോഷി പല തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ബാല്‍ താക്കറേയുടെ മകന്‍ ഉദ്ദവ് ബാല്‍ താക്കറെയും രാജുമായുളള കൂടിക്കാഴ്ചയില്‍ സന്നിഹിതനായിരുന്നില്ല.
ഉദ്ദവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് രാജ് താക്കറെ നവംബര്‍ 27ന് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജി വച്ചിരുന്നു.












Click it and Unblock the Notifications