ചോദ്യക്കോഴ: ആര്‍ജെഡി എംപിക്ക് സസ്പെന്‍ഷന്‍
പട്ന: ചോദ്യക്കോഴ കേസില്‍ ആരോപണവിധേയനായ ആര്‍ജെഡി എംപി മനോജ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തു. ആര്‍ജെഡി വക്താവ് ശിവാനന്ദ് തിവാരിയാണ് ഇക്കാര്യം അറിയിച്ചത്.
പലമുവില്‍ നിന്നുളള എംപിയായ മനോജ് കുമാറിനെ പാര്‍ട്ടി നേതാവും റെയില്‍വേ വകുപ്പുമന്ത്രിയുമായ ലാലു പ്രസാദ് യാദവാണ് സസ്പെന്റ് ചെയ്തത്. കോഴ വിവാദം പുറത്തുവന്നതിനെ തുടര്‍ന്ന് ഡിസംബര്‍ 12ന് മനോജ് കുമാറിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടി നിര്‍ദേശിച്ച പ്രകാരം മൂന്നുദിവസത്തിനുള്ളില്‍ ഇതിന് മനോജ് മറുപടി നല്‍കുകയും ചെയ്തിരുന്നു.
മനോജ് കുമാറിന്റെ മറുപടി പാര്‍ട്ടി സൂക്ഷ്മമായി പരിശോധിച്ച് വരികയാണെന്നും ഇതിന്മേലുള്ള തുടര്‍നടപടികള്‍ പിന്നീട് തീരുമാനിക്കുമെന്നും ആര്‍ഡെജി ദേശീയ സെക്രട്ടറി ജനറല്‍ റാംദോ ഭണ്ഡാരി പറഞ്ഞു.












Click it and Unblock the Notifications