അബു സലീമിന്റെ മുന്‍ ഡ്രൈവറെ അറസ്റ് ചെയ്യും
മുംബൈ: അധോലോക നേതാവ് അബു സലീമിന്റെ മുന്‍ഡ്രൈവര്‍ മേധി ഹസനെ മുംബൈ പൊലീസ് ഡിസംബര്‍ 15 വ്യാഴാഴ്ച അറസ്റ് ചെയ്തേക്കും. 95ലെ പ്രദീപ് ജെയിന്‍ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ് ചെയ്യുന്നത്.
ജെയിന്‍ വധക്കേസില്‍ മേധിക്കും പങ്കുണ്ടെന്നും കൊലപാതകികളെ ഇയാള്‍ക്കറിയാമെന്നും ഇവരെ ജെയിന്‍ കൊല്ലപ്പെട്ട സ്ഥലത്ത് കൊണ്ടെത്തിച്ചത് മേധിയാണെന്നും പൊലീസ് പറയുന്നു.
പ്രദീപ് ജെയിന്‍ വധക്കേസുമായി ബന്ധപ്പെട്ട് അബു സലീം ഇപ്പോള്‍ മുംബൈ പൊലീസിന്റെ ഭീകരവിരുദ്ധ സ്ക്വാഡിന്റെ കസ്റഡിയിലാണ്.












Click it and Unblock the Notifications