Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ കേരളക്ക് വിദേശ സര്‍വീസിന് അനുമതിയിയില്ല

ദില്ലി: കേരള സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന എയര്‍ കേരള എന്ന വിമാനക്കമ്പനിക്ക് വിദേശ സര്‍വീസ് നടത്താന്‍ അനുമതി നല്‍കില്ലെന്ന് വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ വ്യക്തമാക്കി. ഡിസംബര്‍ 15 വ്യാഴാഴ്ച ദില്ലിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ചട്ടങ്ങള്‍ ലംഘിച്ച് ഗള്‍ഫടക്കുള്ള വിദേശരാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താന്‍ കമ്പനിയെ അനുവദിക്കില്ല. ഗള്‍ഫ് മലയാളികളുടെ പ്രശ്ന പരിഹാരത്തിന് എയര്‍ ഇന്ത്യ കൂടുതല്‍ ബജറ്റ് എയര്‍ലൈന്‍ സര്‍വീസുകള്‍ കേരളത്തില്‍ നിന്നും തുടങ്ങും. ഇതിനായി എയര്‍ ഇന്ത്യ പുതിയ വിമാനങ്ങള്‍ വാങ്ങുന്നുണ്ടെന്നും വ്യോമയാന മന്ത്രി വ്യക്തമാക്കി.

എയര്‍ കേരളക്ക് ബുധനാഴ്ച സംസ്ഥാന മന്ത്രിസഭ തത്വത്തില്‍ അനുവാദം നല്‍കിയിരുന്നു. ഗള്‍ഫിലെയ്ക്ക് എയര്‍ കേരള ചെലവ് കുറഞ്ഞ വിമാന സര്‍വീസ് നടത്തുമെന്നും പാട്ടത്തിന് വിമാനമെടുത്താകും സര്‍വീസ് നടത്തുകയെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചിരുന്നു. നിലവിലെ ചട്ടങ്ങളില്‍ ഇളവ് ലഭിയ്ക്കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

നിലവിലെ വ്യോമയാന നിയമ പ്രകാരം അഞ്ച് വര്‍ഷത്തെ ആഭ്യന്തര പ്രവര്‍ത്തന പരിചയവും ഇരുപതിലധികം വിമാനങ്ങളുമുള്ള കമ്പനികള്‍ക്കേ അന്താരാഷ്ട്ര സര്‍വീസിന് അനുമതി നല്‍കൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+