മുഖ്യമന്ത്രിക്കെതിരെ ഓംബുഡ്സ്മാനില്‍ പരാതി
വൈപ്പിന്‍: ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയ റോഡ് നിര്‍മാണം ഒരു വര്‍ഷമായിട്ടും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് സാമൂഹ്യപ്രവര്‍ത്തകനായ നായരമ്പലം കാട്ടുപറമ്പില്‍ സുപ്രി ഓംബുഡ്സ്മാനില്‍ പരാതി നല്‍കി.
നായരമ്പലം എട്ടാംവാര്‍ഡ് കോലോത്തറ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജനസമ്പര്‍ക്ക പരിപാടിയില്‍ വച്ച് സുപ്രി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് 2005-06 സാമ്പത്തിക വര്‍ഷം റോഡ് പണി നടത്താമെന്ന് ഉറപ്പുലഭിച്ചു. എന്നാല്‍ പഞ്ചായത്ത് പദ്ധതിയിലും റോഡ് പണി നടത്താത്തതിനെ തുടര്‍ന്ന് വീണ്ടും പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും പണി നടത്താമെന്ന് അവര്‍ ഉറപ്പുനല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെയും റോഡ് പണി തുടങ്ങിയിട്ടില്ല.
കോളനി റോഡ് പാര്‍ശ്വഭിത്തിയില്ലാത്തതിനാല്‍ ഒലിച്ചുപോയ്ക്കൊണ്ടിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് സുപ്രി മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications