Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ വികസനത്തില്‍ മുന്നിലെത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: വികസനപാതയില്‍ സംസ്ഥാനത്തെ അതിവേഗം മുന്നിലെത്തിയ്ക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏഷ്യന്‍ സ്കൂള്‍ ഓഫി ബിസിനസ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച കേരള ആഗോള വികസനം എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യ മേഖലയുമായി സഹകരിച്ച് വികസന രംഗത്ത് മുന്നേറാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഇതിലൂടെ സമ്പൂര്‍ണ്ണ വികസനം സാധ്യമാക്കണം. സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷമാണുള്ളത്.

തൊഴിലാളികളുടെ മനോഭാവത്തെ പറ്റിയായിരുന്നു മുന്‍പ് പരാതി ഉണ്ടായിരുന്നത്. അതും ഇപ്പോള്‍ മാറി. ലോകം മാറുകയാണെന്ന സത്യം തൊഴിലാളികളും നേതാക്കളും മനസ്സിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വികസനത്തിനായി മുതല്‍ മുടക്കാനുള്ള വരുമാനക്കുറവ് മാത്രമാണ് സംസ്ഥാനത്തിനുള്ളത്.

എന്നാല്‍ ഒട്ടേറെ അനുകൂല ഘടകങ്ങള്‍ സംസ്ഥാനത്ത് വേറെ ഉണ്ട്. അവ അനുകൂലമാക്കുകയാണ് വേണ്ടത്. അതിലൂടെ സാമ്പത്തിക പുരോഗതി നേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+