ചലച്ചിത്ര നടന്‍ സി.ഐ.പോള്‍ അന്തരിച്ചു
തൃശൂര്‍: പ്രശസ്ത സിനിമാ-നാടക നടന്‍ സി.ഐ.പോള്‍(61) ഹൃദയാഘാതം മൂലം അന്തരിച്ചു. ഡിസംബര്‍ 15 വ്യാഴാഴാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തൃശൂരിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.
കലാനിലയം നാടകവേദിയിലൂടെ അഭിനയരംഗത്തെത്തിയ പോള്‍ മുന്നൂറോളം സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. മാനത്തേരുവി കൊലക്കേസ് എന്ന സിനിമയിലൂടെയാണ് ചലചിത്രലോകത്തെത്തിയത്. ആദ്യം സീരിയസ് വില്ലന്‍ വേഷങ്ങള്‍ ചെയ്ത പോള്‍ പിന്നീട് തമാശ വേഷങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.
പരേതനായ ചിറയത്ത് സി.പി.ഈയ്യപ്പന്റേയും മേരിയുടേയും മക്കളില്‍ രണ്ടാമനാണ്. ഭാര്യ: പരേതയായ ആനി. മക്കളില്ല.
സംസ്കാരം തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടക്കും.












Click it and Unblock the Notifications