ബിജെപിക്ക് പ്രശ്നങ്ങളെക്കുറിച്ച് അജ്ഞത: പി. പരമേശ്വരന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാനപ്രശ്നങ്ങളെക്കുറിച്ച് അജ്ഞരായ ഏക പാര്‍ട്ടി ബിജെപിയാണെന്ന് ആര്‍എസ്എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ പി.പരമേശ്വരന്‍ പറഞ്ഞു. ഡിസംബര്‍ 15 വ്യാഴാഴ്ച ഒരു വാര്‍ത്താകുറിപ്പിലാണ് അദ്ദേഹം ബിജെപിയെ വിമര്‍ശിച്ചത്.
വ്യക്തിപരമായ രാഷ്ട്രീയചേരികളില്‍ നിന്ന് സ്വയം തോല്‍പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ബിജെപി നേതാക്കള്‍ മുന്‍ഗണന നല്‍കുന്നതായാണ് കണ്ടുവരുന്നത്. കേരളത്തില്‍ സംസ്ഥാന വികസനത്തിനായി പല പദ്ധതികളുമുള്ള ഈ സമയത്ത് സ്വയം താഴ്ത്തിക്കെടുന്ന പ്രവൃത്തികളില്‍ ബിജെപി മുഴുകിയിരിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
മിക്കവാറും എല്ലാ പാര്‍ട്ടികളും വികസനത്തിനായി ഒരേ സമീപനം തന്നെയാണ് ഉപദേശിക്കുന്നത്. ആഗോളവല്‍ക്കരണത്തോടുള്ള എതിര്‍പ്പ് മാറ്റി മാര്‍കിസ്റ് പാര്‍ട്ടിപോലും അതേ വഴി പിന്‍തുടരുകയാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ ഗ്രാമകേന്ദ്രീകൃതവും സ്വദേശി അടിസ്ഥാനത്തിലുമുള്ള ഗാന്ധിയുടെ വികസനആശയങ്ങളുടെ ചുവടു പിടിച്ച് ഹൈന്ദവാനുകൂലമായ ഒരു വികസനപദ്ധതി ഉണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞേനേയെന്നും പരമേശ്വരന്‍ പറഞ്ഞു.












Click it and Unblock the Notifications