പരിയാരത്ത് സയാമീസ് ഇരട്ടകള്‍ പിറന്നു
പരിയാരം: പരിയാരം മെഡിക്കല്‍ കോളജില്‍ സയാമീസ് ഇരട്ടകള്‍ പിറന്നു. കൊട്ടിയൂര്‍ സ്വദേശി സാലിയാണ് സയാമീസ് ഇരട്ടകള്‍ക്ക് ജന്മം നല്കിയത്.
4.9 കിലോഗ്രാം തൂക്കമുള്ള കുട്ടികളുടെ വയറിന് കീഴ്ഭാഗമാണ് ഒട്ടിച്ചേര്‍ന്നിരിക്കുന്നത്. ജനനേന്ദ്രിയങ്ങള്‍ പുറത്തു കാണാനാവാത്തതിനാല്‍ കുട്ടികളുടെ ലിംഗ നിര്‍ണയം നടത്താനായിട്ടില്ല. അല്‍ട്രാസൗണ്ട് സ്കാന്‍ വഴി മാത്രമേ ലിഗംനിര്‍ണയും സാധ്യമാകൂടെന്നാണ് ഗോക്ടര്‍മാരുടെ അഭിപ്രായം.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സാലിയെ ഒമ്പത് മണിയോടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയാണ് ഇരട്ടകളെ പുറത്തെടുത്തത്. മൂന്ന് നാള്‍ മുമ്പ് സ്കാന്‍ ചെയ്തപ്പോള്‍ സയാമീസ് ഇരട്ടകളാണെന്ന് വ്യക്തമായതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
വിശദമായ സ്കാനിംഗിനു ശേഷമേ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്നതിനെക്കുറിച്ച് പറയാനാവൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.












Click it and Unblock the Notifications