കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി തിരഞ്ഞെടുപ്പിന് നിരീക്ഷകന്‍ വേണ്ടെന്ന് സുപ്രീംകോടതി

  • By Staff
Google Oneindia Malayalam News

ദില്ലി: ശിവഗിരി മഠം ഭരണസമിതിയിലേക്ക് അടുത്ത ഒക്ടോബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് നിരീക്ഷകനെ നിയമിയ്ക്കാനുള്ള നീ ക്കം സുപ്രീം കോടതി ഉപേക്ഷിച്ചു. വോട്ടര്‍പട്ടികയെപ്പറ്റി കേസിലെ കക്ഷികള്‍ക്ക് പരാതിയുള്ളതിനാലാണിത്. കേസില്‍ കക്ഷികളുടെ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു.

ശിവഗിരി മഠം ഏറ്റെടുത്തുകൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമവും അതിന്റെ അടിസ്ഥാനത്തിലുള്ള ഉപദേശക സമിതി തയ്യാറാക്കിയ വോട്ടര്‍ പട്ടികയും തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പും ചോദ്യം ചെയ്ത് സ്വാമി പ്രകാശാനന്ദ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ തീരുമാനം. നേരത്തേ പ്രകാശാനന്ദയുടെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെ തിരഞ്ഞെടുപ്പിന്റെ നിരീക്ഷകനായി നിയോഗിക്കുമെന്ന് നേരത്തെ കോടതി അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X