ഇറാഖ് യുദ്ധത്തിന്റെ ഉത്തരവാദിത്വം തനിക്ക്: ജോര്‍ജ് ബുഷ്
വാഷിംഗ്ടണ്‍: തെറ്റായ രഹസ്യാന്വേഷണ വിവരമാണ് ഇറാഖ് യുദ്ധത്തിന് തന്ന പ്രേരിപ്പിച്ചതെന്നും ഈ യുദ്ധത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്നും യുഎസ് പ്രസിഡന്റ് ജോര്‍ജ് ബുഷ് പറഞ്ഞു. ഡിസംബര്‍ 14 ബുധനാഴ്ച വുഡ്ഡ്രോ വില്‍സണ്‍ സെന്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ബുഷ് ഈ പ്രസ്താവന നടത്തിയത്.
എന്നാല്‍ ഈ യുദ്ധം സദ്ദാം ഹുസൈനെ പുറത്താക്കാന്‍ സഹായിച്ചു. സദ്ദാം ലോകത്തിന് തന്നെ ഒരു ഭീഷണിയായിരുന്നു. സദ്ദാമിനെ പിടികൂടിയതിന് തുടര്‍ന്ന് ഇപ്പോള്‍ ലോകം ഏറെ ഭേദമാണ്.
സദ്ദാം ഹുസൈന്റെ പക്കല്‍ സംഹാരശേഷിയുള്ള മാരകായുധങ്ങളുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ ഭൂരിഭാഗവും തെറ്റായിരുന്നു. ഒരു പ്രസിഡന്റെന്ന നിലക്ക് യുദ്ധത്തിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നു. ഇറാഖിലേക്കു പോകാനും യുദ്ധം നടത്താനുമുള്ള തീരുമാനം തന്റേതായിരുന്നു.
സദ്ദാം ഹുസൈനെ പുറത്താക്കാനുളള തന്റെ തീരുമാനം ശരിയായിരുന്നുവെന്നും ബുഷ് പറഞ്ഞു.












Click it and Unblock the Notifications