ഇറാഖില്‍ പാര്‍ലമെന്റിലേേക്കുള്ള വോട്ടെടുപ്പ് തുടങ്ങി
ബാഗ്ദാദ്: കനത്ത സുരക്ഷാസന്നാഹങ്ങള്‍ക്കിടെ ഇറാഖില്‍ പാര്‍ലമെന്റിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. 15.5 ദശലക്ഷം ജനങ്ങളാണ് ഡിസംബര്‍ 15 വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിക്കുന്നത്.
33000 വോട്ടെടുപ്പ് കേന്ദ്രങ്ങളാണ് വോട്ടെടുപ്പിനായി ഇറാഖില്‍ സജ്ജമാക്കിയിരിക്കുന്നത്. 275 പാര്‍ലമെന്റ് സീറ്റുകളിലേക്കായി 7655 സ്ഥാനാര്‍ത്ഥികളാണ് വ്യാഴാഴ്ചത്തെ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്. ഇറാഖിലെ 307 രാഷ്ട്രീയകക്ഷികള്‍ മത്സരരംഗത്തുണ്ട്.
ഇറാഖ് സമയം രാവിലെ ഏഴു മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കും. ഇറാഖിലെ അടുത്ത നാലുവര്‍ഷത്തെ ഭരണകൂടത്തെ ഈ തിരഞ്ഞെടുപ്പിലൂടെയാണ് നിശ്ചയിക്കുക.












Click it and Unblock the Notifications