നേപ്പാളില്‍ 12 പേരെ പട്ടാളക്കാര്‍ കൊലപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാളില്‍ കമ്യൂണിസ്റ് റിബലുകളാണെന്ന് തെറ്റിദ്ധരിച്ച് പട്ടാളക്കാര്‍ 12ളം തദ്ദേശീയരെ വെടിവച്ചു കൊലപ്പെടുത്തി. കാഠ്മണ്ഡുവിനടുത്ത് ഒരു ആഘോഷത്തില്‍ പങ്കെടുത്തു മടങ്ങിവരികയായിരുന്നവരാണ് കൊല്ലപ്പെട്ടത്.
ഡിസംബര്‍ 14 ബുധനാഴ്ച അര്‍ദ്ധരാത്രി ഇവര്‍ക്കു നേരെ പട്ടാളക്കാര്‍ വെടിവയ്ക്കുകയായിരുന്നുവെന്ന് ഭഗത്പൂര്‍ ജില്ലാ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബസന്ത് റായ് ഭട്ടാറായ് പറഞ്ഞു. എത്രപേര്‍ കൃത്യമായി മരിച്ചുവെന്നതിനെപ്പറ്റി വ്യക്തമല്ലെന്നും ഒരു ഡസനോളം പേര്‍ കൊല്ലപ്പെട്ടതായാണ് ദൃക്സാക്ഷികള്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പട്ടാളക്കാരുടെ വെടിവയ്പില്‍ പല തദ്ദേശീയരും കൊല്ലപ്പെട്ടുവെന്നും സംഭവത്തിനുള്ള കാരണം അന്വേഷിച്ചുവരികയാണെന്നും നേപ്പാളീസ് റോയല്‍ ആര്‍മി വക്താവ് ഉമേഷ് ഭട്ടാറായ് പറഞ്ഞു.
കമ്യൂണിസ്റ് റിബലുകളെന്ന് തെറ്റിദ്ധരിച്ചാണ് പട്ടാളക്കാര്‍ ഇവരെ വെടിവച്ചിരിക്കാന്‍ സാധ്യതയെന്നും സംഭവത്തെ കുറിച്ച് വ്യക്തമായൊന്നും അറിയില്ലെന്നും ഒരു സര്‍ക്കാര്‍ വക്താവ് പറഞ്ഞു.












Click it and Unblock the Notifications