ബാംഗ്ലൂരില്‍ കോള്‍സെന്റര്‍ ജീവനക്കാരി കൊല്ലപ്പെട്ടു
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ ഒരു കോള്‍ സെന്ററില്‍ ജോലി ചെയ്യുന്ന 24കാരിയെ കമ്പനി വാഹനത്തിന്റെ ഡ്രൈവര്‍ കൊലപ്പെടുത്തി. ഇയാളെ പൊലീസ് അറസ്റ് ചെയ്തു.
ഡിസംബര്‍ 13നാണ് സംഭവം നടന്നത്. ജോലിക്കു ശേഷം കമ്പനിയുടെ കരാര്‍ വാഹനത്തില്‍ വീട്ടിലേക്ക് തിരിച്ച പെണ്‍കുട്ടിയെ ഡ്രൈവര്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്ത് കൊണ്ടുപോയി കഴുത്തു മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലക്കു ശേഷം മൃതദേഹം അഞ്ജനപുര ലേഔട്ടിലെ ഒരു കുഴിയില്‍ മറവു ചെയ്യുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ അലോക് കുമാര്‍ പറഞ്ഞു.
കൊല്ലപ്പെടുന്നതിന് മുന്‍പ് പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതെക്കുറിച്ച് പോസ്റ്മോര്‍ട്ടം കഴിഞ്ഞ ശേഷമേ അറിയാനാകൂവെന്നും അലോക് കുമാര്‍ പറഞ്ഞു.
പണം തട്ടിയെടുക്കാനുള്ള ശ്രമത്തില്‍ താന്‍ പെണ്‍കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഡ്രൈവര്‍ സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications