ജഗദ് വീണ്ടും എന്‍ഫോഴ്സ്മെന്റ് മുന്‍പാകെ ഹാജരായി
ദില്ലി: വോള്‍ക്കര്‍ വിവാദം സംബന്ധിച്ച് ചോദ്യം ചെയ്യലിനായി തുടര്‍ച്ചയായ രണ്ടാംദിവസവും നട്വര്‍ സിംഗിന്റെ മകന്‍ ജഗദ് സിംഗ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍പാകെ ഹാജരായി. ഡിസംബര്‍ 16 വെളളിയാഴ്ച രാവിലെ 10 മണിക്ക് ശേഷമാണ് ജഗദ് ചോദ്യം ചെയ്യലിനായി എത്തിയത്.
വ്യാഴാഴ്ച ഏഴു മണിക്കൂറില്‍ കൂടുതല്‍ ജഗദിനെ എന്‍ഫോഴ്സ്മെന്റ് സംഘം ചോദ്യം ചെയ്തിരുന്നു.
ഇറാഖ് എണ്ണയിടപാടിനെ പറ്റി വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഫോഴ്സ്മെന്റ് സംഘം ഇറാഖിലും ജോര്‍ദാനിലും പോയി തിരിച്ചുവന്ന ശേഷമാണ് ജഗദിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.












Click it and Unblock the Notifications