കശ്മീരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു
ജമ്മു: ജമ്മു കശ്മീരിലെ രജൗറിയിലുണ്ടായ പോരാട്ടത്തില്‍ ഒരു സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു.
ഡിസംബര്‍ 16 വെള്ളിയാഴ്ച സൈനികര്‍ ഭീകരരുടെ താവളത്തില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഇരുകൂട്ടുരം തമ്മിലുണ്ടായ വെടിവയ്പിലാണ് സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. മറ്റൊരു ഭീകരന്‍ ഓടി രക്ഷപ്പെട്ടു. സൈനികര്‍ ഇയാള്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഭീകരരുടെ വെടിയേററാണ് സൈനികന്‍ കൊല്ലപ്പെട്ടത്.
ഭീകരരുടെ താവളത്തില്‍ നിന്നും മൂന്ന് എകെ-47 റൈഫിളുകള്‍ കണ്ടെടുത്തിട്ടുണ്ട്.












Click it and Unblock the Notifications