സൗരവ് ഗാംഗുലിയെ ടീമില്‍ നിന്ന് പുറത്താക്കിയത് ലോക്സഭ ചര്‍ച്ച ചെയ്യും
ദില്ലി: സൗരവ് ഗാംഗുലിയെ ഇന്ത്യയുടെ ടെസ്റ് ക്രിക്കറ്റ് ടീമില്‍ നിന്നും പുറത്താക്കിയ സംഭവം ലോക്സഭ അടുത്തയാഴ്ച ചര്‍ച്ച ചെയ്യും.
ഡിസംബര്‍ 16 വെള്ളിയാഴ്ച സമതാപാര്‍ട്ടിയിലെ മോഹന്‍ സിംഗാണ് പ്രശ്നം ലോക്സഭയില്‍ അവതരിപ്പിച്ചത്. ഇക്കാര്യം അടുത്തയാഴ്ചയിലെ അജന്‍ണ്ടയില്‍ ചേര്‍ക്കാമെന്നും ചര്‍ച്ച ചെയ്യാമെന്നും സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിച്ചു.
ക്രിക്കറ്റിലെ രാഷ്ട്രീയക്കളി മൂലം ഗാംഗുലിയെപ്പോലൊരു ലോകോത്തര കളിക്കാരനോട് ചെയ്തത് കടുത്ത അനീതിയാണ്. ഇത്തരം സംഭവങ്ങള്‍ ചെറുപ്പക്കാരായ കളിക്കാരുടെ ധാര്‍മികതയെ ബാധിക്കുമെന്നും ഇതിന് പ്രതിവിധി കണ്ടെത്തണമെന്നും സ്പീക്കര്‍ പറഞ്ഞു.












Click it and Unblock the Notifications