ഭീഷണി വ്യാജം; സഭാ നടപടികള്‍ പുനരാരംഭിച്ചു
ദില്ലി: ബോംബ് ഭീഷണി വ്യാജമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് പാര്‍ലമെന്റ് നടപടികള്‍ ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് പുനരാരംഭിച്ചു.
സുരക്ഷക്കു ഭീഷണിയായി യാതൊന്നുമില്ലെന്നും ഇത്തരം ഭീഷണികള്‍ കൊണ്ട് തങ്ങളെ തറപറ്റിക്കാനാവില്ലെന്നും സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ലോക്സഭയില്‍ പറഞ്ഞു.
തങ്ങളുടെ സുരക്ഷാഏര്‍പ്പാടുകളില്‍ യാതൊരു വീഴ്ചകളും വന്നിട്ടില്ല. തങ്ങളെ തറ പറ്റിക്കാന്‍ ഒന്നിനുമാവില്ല.എപ്പോഴും ജാഗരൂകരായിട്ടിരിക്കാനും ഇത്തരം ഭീഷണികള്‍ നേരിടാന്‍ സജ്ജരായിരിക്കുവാനും ഈ അവസരം ഉപയോഗിക്കാം.
ഭീഷണിയെപ്പറ്റി സുരക്ഷാഉദ്യോഗസ്ഥര്‍ അറിയിച്ചതുകൊണ്ടാണ് താന്‍ രാവിലെ സഭ പെട്ടെന്ന് നിര്‍ത്തിവച്ചതെന്നും ചാറ്റര്‍ജി അറിയിച്ചു.












Click it and Unblock the Notifications