പാര്‍ലമെന്റ് മൂന്നുമണിക്ക് വീണ്ടു ചേരും
ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് നിര്‍ത്തിവച്ച പാര്‍ലമെന്റിന്റെ ഇരുസഭകളും ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് വീണ്ടും ചേരും. ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് സഭാംഗങ്ങള്‍ ഭയപ്പെടേണ്ടതില്ല. മുഴുവന്‍ സ്ഥലങ്ങളും സുരക്ഷിതമാക്കാനുള്ള എല്ലാ നടപടികളും സുരക്ഷാഏജന്‍സികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ചാറ്റര്‍ജി അറിയിച്ചു.
പാര്‍ലമെന്ററി വകുപ്പുമന്ത്രി പ്രിയരഞ്ജന്‍ ദാസ് മുന്‍ഷിയും കേന്ദ്ര കൃഷിവകുപ്പുമന്ത്രി ശരദ് പവാറും സഭ മൂന്നുമണിക്കു ചേരുമെന്ന് അറിയിച്ചു.
ഇതിനിടെ പാര്‍ലമെന്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം സംബന്ധിത്ത് വിവരം ചെന്നൈയില്‍ നിന്നാണ് ലഭിച്ചതെന്ന് ആഭ്യന്തര വകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ഇന്റലിജന്‍സ് ബ്യൂറോക്കും യുഎസ് എംബസിക്കും ഇതു സംബന്ധിച്ച വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications