ബോംബ് ഭീഷണി: പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവച്ചു
ദില്ലി: ബോംബ് ഭീഷണിയെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഡിസംബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് ഒരുമണി വരെ നിര്‍ത്തിവച്ചു. ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി പാര്‍ലമെന്റിലെ തന്റെ ഓഫീസില്‍ നടത്തിയിരുന്ന ചര്‍ച്ച അവസാനിപ്പിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം. ഭീഷണിയെ തുടര്‍ന്ന് പ്രധാനമന്ത്രിയെ സൗത്ത് ബ്ലോക്കിലേക്ക് മാററിയിട്ടുണ്ട്.
ലോക്സഭയില്‍ ചോദ്യോത്തരവേളക്കിടെ സഭ ഉച്ചക്ക് ഒരു മണിവരെ നിര്‍ത്തിവക്കുകയാണെന്ന് കാരണം വ്യക്തമാക്കാതെ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അറിയിക്കുകയായിരുന്നു. സ്പീക്കര്‍ 11.45ന് സഭ വിട്ടെങ്കിലും അംഗങ്ങള്‍ പരസ്പരം സഭ നിര്‍ത്തിവക്കാനുള്ള കാരണത്തെ പറ്റി ആരായുന്നുണ്ടായിരുന്നു.
രാജ്യസഭയില്‍ ചോദ്യോത്തരവേള തീരാന്‍ അല്‍പസമയം മാത്രം ബാക്കിയുള്ളപ്പോഴാണ് സ്പീക്കര്‍ ഭൈരോണ്‍ സിംഗ് ഷെഖാവത് സഭയിലെത്തി സഭ നിര്‍ത്തിവക്കുന്നതായി അറിയിച്ചത്. ഭൈരോണ്‍ സിംഗിനു പകരം കസേരയില്‍ ഡപ്യൂട്ടി സ്പീക്കറായിരുന്നു ഉണ്ടായിരുന്നത്.
പാര്‍ലമെന്റിലെ സന്ദര്‍ശകരുടേയും വാര്‍ത്താലേഖകരുടേയും ഗ്യാലറികളും വാച്ച് ആന്റ് വാര്‍ഡ് പ്രവര്‍ത്തകര്‍ വേഗത്തില്‍ ഒഴിപ്പിച്ചു.
ഇമെയില്‍ വഴി ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് സഭകള്‍ ഒഴിപ്പിച്ചത്. യുഎസ് കോണ്‍സുലേറ്റാണ് ഇതുസംബന്ധിച്ച് സുരക്ഷാഉദ്യോഗസ്ഥരെ അറിയിച്ചത്.
ഭീഷണിയെത്തുടര്‍ന്ന് പാര്‍ലമെന്റിലെ സുരക്ഷാസന്നാഹങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്. ബോംബ് സ്ക്വാഡും മറ്റും പാര്‍ലമെന്റില്‍ പരിശോധന നടത്തുകയാണ്.












Click it and Unblock the Notifications