സിപിഎം പഠനകോണ്‍ഗ്രസ് നാടകം:ചെന്നിത്തല
തിരുവനന്തപുരം: സിപിഎമ്മിന്റെ അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസ് വെറും നാടകമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മിലെ ചേരിപ്പോര് പഠനകോണ്‍ഗ്രസിലൂടെ മറ നീക്കി പുരത്തു വന്നു. വികസനപ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്ന സിപിഎം ജനങ്ങളെ കബളിപ്പിക്കാനായാണ് പഠനകോണ്‍ഗ്രസ് നടത്തിയത്. വികലമായ വികസനസങ്കല്‍പമാണ് സിപിഎമ്മിനുള്ളതെന്ന് പഴയ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.
നാലരവര്‍ഷെ യുഡിഎഫ് വികസനശ്രമങ്ങള്‍ എതിര്‍ത്തു പരാജയപ്പെടുത്തുകയെന്നാതായിരുന്നു സിപിഎമ്മിന്റെ മുഖ്യഅജന്‍ണ്ട.
ഈ സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മുന്‍പ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്കരണം നടപ്പാക്കുമെന്നും ഇതിനു വേണ്ടി സമരം ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications