Get Updates
Get notified of breaking news, exclusive insights, and must-see stories!

വികസനപദ്ധതികള്‍ സമയത്തിന് പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി

മലപ്പുറം: വികസനപദ്ധതികള്‍ നടപ്പാക്കുന്നതില്‍ വരുന്ന കാലതാമസം സംസ്ഥാന പുരോഗതിക്ക് ശാപമായി മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിലമ്പൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരുമാനിച്ച പ്രകാരം വികനസപദ്ധതികള്‍ നടപ്പാക്കാത്തത് സംസ്ഥാനപുരോഗതിക്ക് ദോഷം വരുത്തുകയാണ്. ഒരു വര്‍ഷം കൊണ്ട് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികള്‍ 10 വര്‍ഷത്തിലേറെ നീളുന്നു. പദ്ധതികള്‍ സമയത്തിന് തന്നെ പൂര്‍ത്തിയാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ കഴിവിനൊത്തവണ്ണം ശ്രമിക്കുന്നുണ്ട്.

കല്ലട പദ്ധതിയുമായി ബന്ധപ്പെട്ട പണികള്‍ അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്ടിലെ ബാണാസുരസാഗര്‍ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി ഡിസംബര്‍ 16 വെള്ളിയാഴ്ച രാഷ്ട്രത്തിന് സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+