ഐസ്ക്രീം: അജിതയുടെ ഹര്‍ജി തള്ളി
കോഴിക്കോട്: ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ രഹസ്യവിചാരണ തുടങ്ങുന്നത് 15 ദിവസത്തേക്ക് മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷി പ്രസിഡന്റ് അജിത നല്‍കിയ ഹര്‍ജി കോഴിക്കോട് പ്രിന്‍സിപ്പല്‍ അസിസ്റന്റ് സെഷന്‍സ് കോടതി തള്ളി.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ രഹസ്യവിചാരണ നടത്താന്‍ ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ പോകുന്നതിനാണ് കേസ് വിചാരണ 15 ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്ന് അജിത ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയാണ് ഡിസംബര്‍ 16 വെള്ളിയാഴ്ച കോടതി തള്ളിയത്.
കേസിന്റെ രഹസ്യവിചാരണ വെള്ളിയാഴ്ച മുതല്‍ ആരംഭിച്ചു.












Click it and Unblock the Notifications