ബാഗില്‍ ബുള്ളറ്റ്: ഇസ്രായേലുകാരന്‍ അറസ്റില്‍
തിരുവനന്തപുരം: ബാഗിനുള്ളില്‍ ബുള്ളറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു ഇസ്രായേലുകാരനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പൊലീസ് അറസ്റ് ചെയ്തു.
ഹസ്കിന്‍ ഗിലാദ് എന്നായാളാണ് ലഗേജ് പരിശോധനയില്‍ ബാഗിനുള്ളില്‍ ബുളളറ്റ് കണ്ടതിനെ തുടര്‍ന്ന് അറസ്റിലായത്. ഡിസംബര്‍ 16 വെള്ളിയാഴ്ച എയര്‍പോര്‍ട്ടില്‍ നടത്തിയ എക്സ്റേ പരിശോധനയില്‍ ബുള്ളറ്റ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. ഇന്ത്യ സന്ദര്‍ശികുന്നതിനായി ഡിസംബര്‍ മൂന്നിന് മുംബൈയിലെത്തിയ 27 അംഗ ടൂറിസ്റ് സംഘത്തിന്റെ ഗൈഡാണ് ഇയാള്‍.
എന്നാല്‍ തന്റെ ബാഗില്‍ ബുള്ളറ്റ് എങ്ങനെയാണ് വന്നതെന്ന് അറിയില്ലെന്ന് ഗിലാദ് ചോദ്യംചെയ്തപ്പോള്‍ പറഞ്ഞതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇയാളെ ഉച്ചക്കു ശേഷം കോടതിയില്‍ ഹാജരാക്കും.
ടൂറിസ്റ്റ് സംഘത്തിലെ ബാക്കിയുള്ളവര്‍ മുന്‍നിശ്ചയ പ്രകാരം വെള്ളിയാഴ്ച കൊളംബോയിലേക്ക് തിരിച്ചു.












Click it and Unblock the Notifications