രാഷ്ട്രപതി ശനിയാഴ്ച കേരളത്തിലെത്തും
കൊച്ചി: രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുള്‍കലാം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഡിസംബര്‍ 17 ശനിയാഴ്ച കേരളത്തിലെത്തും. വൈകിട്ട് 5.30 ന് കൊച്ചിയിലെ നാവിക വിമാനത്താവളത്തിലാണ് രാഷ്ട്രപതി എത്തുന്നത്.
നാവിക വിമാനത്താവളത്തില്‍ നിന്നും തൃപ്പൂണിത്തുറയിലെത്തുന്ന അദ്ദേഹം കുരിക്കാട് ആദര്‍ശ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചടങ്ങില്‍ പങ്കെടുക്കും. പിന്നീട് തൃപ്പൂണിത്തുറയിലെ ആയുര്‍വേദ ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്യും.
18 ന് രാവിലെ എറണാകുളം ഫൈന്‍ ആര്‍ട് ഹാളില്‍ ചേരു ന്ന കേരള ഹിസ്റ്ററി അസോസിയേഷന്റെ വജ്രജൂബിലി ആഘോഷവും തൊടുപുഴ ന്യൂമന്‍ കോളേജില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ സംഘടിപ്പിക്കുന്ന കാര്‍ഷികമേളയും രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിയോടെ കരുനാഗപ്പള്ളിയിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന രാഷ്ട്രപതി സുനാമി ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച മൂന്നാം ഘട്ട വീടുകളുടെ താക്കോല്‍ ദാന കര്‍മ്മം നിര്‍വഹിക്കും. വൈകീട്ട് അദ്ദേഹം തിരിച്ചുപോകും.












Click it and Unblock the Notifications