മുഖ്യമന്ത്രിക്ക് പ്രവാസി പുരസ്കാരം
തിരുവനന്തപുരം: മികച്ച ഭരണാധികാരിക്ക് കേരള പ്രവാസി ഡെവലപ് മെന്റ് സൊസൈറ്റി ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രവാസി പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ലഭിച്ചു. സൊസൈറ്റ് പ്രസിഡന്റ് സാമുവല്‍ കിഴക്കുംപുറമാണ് ഇക്കാര്യം അറിയിച്ചത്.
ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഡോ.എ.സുകുമരന്‍ നായര്‍ ചെയര്‍മാനും കോന്നിയൂര്‍ ആര്‍. നരേന്ദ്രനാഥ്, പാലാ കെ.എം.മാത്യു എന്നിവര്‍ അംഗങ്ങളായുള്ള കമ്മിറ്റിയാണ് പുരസ്കാരത്തിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്.












Click it and Unblock the Notifications