വേജ് ബോര്‍ഡ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചു
കോഴിക്കോട്: പത്രപ്രവര്‍ത്തകര്‍ക്ക് പുതിയ വേജ് ബോര്‍ഡ് നടപ്പാക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് കേരള വര്‍ക്കിംഗ് ജേര്‍ണലിസ്റ് യൂണിയന്‍ ആക്ഷന്‍ കൗണ്‍സിലും ന്യൂസ്പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷനും സംയുക്തമായി കേന്ദ്ര ഇന്‍കംടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
വേജ് ബോര്‍ഡ് നടപ്പാക്കുതില്‍ ഇനിയും കാലതാമസം വരുത്തരുതെന്ന് പ്രകടനത്തില്‍ സംസാരിച്ച വര്‍ക്കിംഗ് ജേര്‍ണലിസ്റ് സംസ്ഥാന സെക്രട്ടറി എന്‍.പത്മനാഭന്‍, എ.സുജനപാല്‍, ടി.പി രാമകൃഷ്ണന്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
വേജ് ബോര്‍ഡ് വൈകുന്നതിലുള്ള സംസ്ഥാന വ്യാപകമായ പ്രതിഷേധപ്രകടനങ്ങളുടെ ഭാഗമായി വര്‍ക്കിംഗ് ജേര്‍ണലിസ്റ് യൂണിയന്‍ അംഗങ്ങള്‍ പിന്നീച് പ്രസ് ക്ലബിനു മുന്നില്‍ ധര്‍ണ നടത്തി.












Click it and Unblock the Notifications