Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിതാഭ് ബച്ചനെ ഡിസ്ചാര്‍ജ് ചെയ്തു

മുംബൈ: ആമാശയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത സിനിമാതാരം അമിതാഭ് ബച്ചനെ ഡിസംബര്‍ 17 ശനിയാഴ്ച ഡിസ്ചാര്‍ജ് ചെയ്തു.

നിരവധി കാറുകളുടെ അകമ്പടിയോടെ രാവിലെ 11.10ഓടെയാണ് അമിതാഭ് ആശുപത്രി വിട്ടത്. മകന്‍ അഭിഷേക് ബച്ചന്‍, മകള്‍ ശ്വേത, സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ്, സഹാറ തലവന്‍ സുബ്രതോ റോയ് തുടങ്ങിയവര്‍ അദ്ദേഹത്തെ അനുഗമിച്ചു.

ആശുപത്രിയില്‍ നിന്നും പുറത്തു വന്ന അമിതാഭ് ബച്ചന്‍ തന്നെ കാത്തുനിന്നിരുന്ന ആരാധകരെ അഭിവാദ്യം ചെയ്ത ശേഷമാണ് കാറില്‍ കയറിയത്.

ബച്ചനെ ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷാസന്നാഹങ്ങളാണ് ആശുപത്രിക്ക് പുറത്തും അകത്തും സജ്ജമാക്കിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+