ഛത്തീസ്ഗഢില്‍ മാവോയിസ്റ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ മരിച്ചു
റായ്പുര്‍: ഛത്തീസ്ഗഢില്‍ ഡിസംബര്‍ 16 വെള്ളിയാഴ്ചയുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ മൂന്നു മാവോയിസ്റുകളടക്കം അഞ്ചുപേര്‍ മരിച്ചു. മരിച്ചവരില്‍ ഒരാള്‍ പൊലീസുകാരനും മറ്റൊരാള്‍ തദ്ദേശീയനുമാണ്.
ദാന്‍ദേവാഡിയില്‍ മാവോയിസ്റുകളും പൊലീസുമായുണ്ടായ വെടിവയ്പിലാണ് മൂന്നു മാവോയിസ്റുകളും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടത്. കാനേക്കറില്‍ മാവോയിസ്റുകള്‍ ഒരു പൊലീസുകാരനെ വെടിവച്ചു കൊന്നു.
മാവോയിസ്റുകളുടെ ശക്തികേന്ദ്രമായ ആന്ധ്ര അതിര്‍ത്തിയിലെ ബസ്താറില്‍ മാവോയിസ്റുകള്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications