പാര്‍ലമെന്റിലെ ബോംബ് ഭീഷണി: ഇന്റര്‍നെറ്റ് കഫേ ഉടമ അറസ്റില്‍
ചെന്നൈ: തമിഴ്നാട്ടിലെ തിരുനെല്‍വേലിയിയില പാളയംകോട്ടയിലുളള ഒരു ഇന്റര്‍നെറ്റ് കഫേ ഉടമസ്ഥനടക്കം നിരവധി പേരെ പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച ഇമെയില്‍ സന്ദേശമയച്ചതുമായി ബന്ധപ്പെട്ട് അറസ്റ് ചെയ്തു.
അന്വേഷണത്തിനായി ദില്ലിയില്‍ നിന്നും ഒരു അന്വേഷണസംഘം ഡിസംബര്‍ 17 ശനിയാഴ്ച തിരുനെല്‍വേലിയിലെത്തുമെന്നാണ് കരുതുന്നത്.
ഇന്റര്‍നെറ്റ് കഫേ സെന്റര്‍ സീല്‍ ചെയ്തതായ വാര്‍ത്തകള്‍ പൊലീസ് നിഷേധിച്ചു. എന്നാല്‍ അന്വേഷണം കഴിയുന്നതു വരെ ആരെയും ഉള്ളിലേക്കു കടത്തുന്നില്ലെന്ന് അവര്‍ അറിയിച്ചു. കഫെയില്‍ സ്ഥിരമായി വരുന്നവരെയും പാര്‍ലമെന്റ് ആക്രമണസന്ദേശം ലഭിച്ച വെള്ളിയാഴ്ച രാവിലെ വന്നവരേയും കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിക്കുന്നത്.
ബോംബ് ഭീഷണിയുണ്ടായ വെള്ളിയാഴ്ച തന്നെ സന്ദേശമയച്ചത് ഈ ഇന്റര്‍നെറ്റ് സെന്ററില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications