ഗാംഗുലിയുടെ ആരാധകര്‍ തീവണ്ടി സര്‍വീസുകള്‍ തടസപ്പെടുത്തി
കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടെസ്റ് ടീമില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തിയില്‍ സൗരവിന്റെ ആരാധകര്‍ തുടര്‍ച്ചയായ അഞ്ചാംദിവസവും തീവണ്ടി സര്‍വീസുകള്‍ തടസപ്പെടുത്തി.
പ്രതിഷേധത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ക്ക് നാലു ലോക്കല്‍ തീവണ്ടികള്‍ റദ്ദാക്കുകയും 32ളം തീവണ്ടികള്‍ ഹൗറ, സീല്‍ദ തുടങ്ങിയ സ്റേഷനുകളില്‍ 40 മിനിറ്റോളം പിടിച്ചിടുകയും ചെയ്യേണ്ടി വന്നു.
ഹൗറ-ബര്‍ദന്‍ റെയില്‍വേ ലൈനില്‍ ബെലാനഗര്‍, ദാന്‍കുനി സ്റേഷനുകളിലെ പ്രതിഷേധപ്രകടനങ്ങള്‍ കാരണം നാലു തീവണ്ടികള്‍ 20 മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.












Click it and Unblock the Notifications