Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസിലെ മുഖ്യസാക്ഷി റജീന കൂറുമാറി

കോഴിക്കോട്: ഐസ് ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുഖ്യ സാക്ഷി റജ-ീന കൂറുമാറി.

ഡിസംബര്‍ 17 ശനിയാഴ്ച വിചാരണക്കിടെ പ്രതികളില്‍ ആരെയും അറിയില്ലെന്നാണ് റജ-ീന അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയത്. പെണ്‍വാണിഭ സംഘത്തോടൊപ്പം താന്‍ എവിടേയ്ക്കും പോയിട്ടില്ലെന്നും റജ-ീന കോടതിയില്‍ പറഞ്ഞു. റജ-ീന കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച നടന്ന കേസ് വിചാരണയില്‍ കേസിലെ മറ്റ് പ്രധാന സാക്ഷികളില്‍ രണ്ടു പേരായ ജ-മീല മാങ്കാവ്, ഇ.ജെ-.കുഞ്ഞ് എന്നിവരും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചിരുന്നു.

ജ-മീല മാങ്കാവ് നേരത്തെ കോടതിയില്‍ നല്‍കിയ മൊഴികളുടെ ഒരു ടേപ്പ് വെള്ളിയാഴ്ച കേസിലെ മറ്റൊരു സാക്ഷിയായ അന്വേഷി പ്രസിഡന്റ് കെ.അജ-ിത കോടതിയില്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ടേപ്പ് താന്‍ നല്‍കിയ ടേപ്പല്ലെന്ന് ജ-മീല കോടതിയില്‍ പറഞ്ഞു.

കേസില്‍ ഇപ്പോള്‍ 64 സാക്ഷികളാണുള്ളത്. കേസിന്റെ രഹസ്യ വിചാരണ 15 ദിവസത്തേക്ക് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് അജ-ിത നല്‍കിയിരുന്ന ഹര്‍ജി വെള്ളിയാഴ്ച കോടതി തള്ളിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+